Close

WORKSHOP ON COVID 19 MANAGEMENT-WAYANAD (03-10-2020, 11 AM TO 1 PM)

01/10/2020 - 02/10/2020
Wayanad

https://forms.gle/eSEqvpcXkDQrJbRg8

കോവിഡ് 19 പ്രതിരോധം:

പൊതുജനങ്ങള്‍ക്ക് ജില്ലാതല ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും സംവദിക്കാം;
ജില്ലാ ഭരണകൂടം ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

വയനാട് ജില്ലയുടെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കോവിഡ് -19 വ്യാപനം സംബന്ധിച്ച് പൊതുസമൂഹത്തിന്റെ ശബ്ദം കൂടി കേള്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ അപകട സാഹചര്യത്തില്‍ കോവിഡ് 19 സമൂഹ വ്യാപന ഭീഷണി ഒഴിവാക്കുന്നതിനും, വീടുകളിലും ജോലിസ്ഥലങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഓരോ ആളുകളും പുലര്‍ത്തേണ്ട ജാഗ്രതയും കരുതലും, കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ രീതികള്‍, മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവരും തിരിച്ച് വരുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പൊതുജനങ്ങള്‍ പൊതുവായി സ്വീകരിക്കേണ്ട മുന്‍കരുതലും സാമൂഹിക ഉത്തരവാദിത്വവും, മുതലായ വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാനും, സാമൂഹ്യസഹകരണം ഉറപ്പാക്കാനും ഒക്ടോബര്‍ 3-ാം തീയതി (ശനിയാഴ്ച) രാവിലെ 11.00 മണി മുതല്‍ 1.00 മണിവരെ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, എം.എല്‍.എ. മാര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ട്രൈബല്‍ നേതാക്കള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉള്ളവരുമായി ചേര്‍ന്ന് സംവദിക്കുന്നതാണ്.‍

District Emergency Operating Centre
Collectorate, Wayanad, Kerala
Phone : 04936-204151
Mob: 8078409770
Fax : 04936-204151