• Social Media Links
  • Site Map
  • Accessibility Links
  • English
Close

Home-ml

ജില്ലയെക്കുറിച്ച്

2,132 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വയനാടിന് ശക്തമായ ചരിത്രമുണ്ട്. ഈ ഭാഗങ്ങളിൽ, ചുരുങ്ങിയത്, ക്രിസ്തുവിനു പത്തു നൂറ്റാണ്ടെങ്കിലും മുൻപേ മാനുഷികജീവിതം നിലനിന്നിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. വയനാട്ടിലെ കുന്നുകളിൽ പുതിയ ശിലായുഗ സംസ്കാരത്തെക്കുറിച്ചുള്ള നിരവധി തെളിവുകൾ കാണാം. സുൽത്താൻ ബത്തേരിക്കും അമ്പലവയത്തിനും ഇടയിലെ അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകൾ, അവയുടെ ചുവരുകളിലെ ചിത്രങ്ങൾ, ചിത്രചനകൾ എന്നിവ പുരാതന സംസ്കാരത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഈ ജില്ലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം പതിനെട്ടാം നൂറ്റാണ്ട് മുതൽ ലഭ്യമാണ്.

Dr. Adeela Abdulla IAS
ഡോ. അദീല അബ്ദുല്ല ഐ.എ.എസ് ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ് വയനാട്