Close

കേരള പ്ലാന്റേഷൻ എക്‌സ്‌പോ

പ്ലാന്റേഷൻസ് ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ കേരള പ്ലാന്റേഷൻഎക്‌സ്‌പോ തോട്ടം മേഖലയിലെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത വർധിപ്പിക്കാനും അതുവഴി വിപണി അവസരങ്ങൾ തുറക്കാനുംലക്ഷ്യമിട്ടുള്ളതാണ്,. 2023 ഫെബ്രുവരി 16 മുതൽ 19 വരെ തിരുവനന്തപുരത്ത് നടന്നഉദ്ഘാടന പതിപ്പ് മികച്ച വിജയമായിരുന്നു. കേരള പ്ലാന്റേഷൻ എക്‌സ്‌പോയുടെ രണ്ടാം പതിപ്പ് 2024 ജനുവരി 20 മുതൽ 22 വരെ എറണാകുളം കലൂർ ജവഹർലാൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്നു. വൈവിധ്യമാർന്ന തോട്ടം ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപനയ്ക്കും പുറമെ, ബിടുബി ആശയവിനിമയങ്ങളിൽ ഏർപ്പെടാനുള്ള ഒരു വേദിയുമാണ് പ്ലാന്റേഷൻ എക്‌സ്‌പോ.