• സമൂഹ്യമാധ്യമ ലിങ്കുകൾ
  • Site Map
  • Accessibility Links
  • മലയാളം
Close

വയനാട്ടിലെ ഗവൺമെന്റ് ഓഫീസുകൾ ഹരിതചട്ടത്തിന് കീഴിൽ

04/06/2018 - 04/06/2018 സിവിൽ സ്റ്റേഷൻ കൽപറ്റ

പരിപാടിയുടെ ജില്ലാതല പ്രഖ്യാപനം ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടറുടെ ജില്ലയിലെ അവസാനത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ലോക പരിസ്ഥിതി ദിനാചരണവും ഹരിത ചട്ടം പ്രഖ്യാപനവും. ചടങ്ങില്‍ ഹരിത നിയമാവലി പോസ്റ്റര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. എഡിഎം. കെ എം രാജു ലോക പരിസ്ഥിതി ദിന ഹരിത നിയമാവലി പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ അധ്യക്ഷത വഹിച്ചു.